mailbizs.com

Thursday, February 3, 2011

നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍..

നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ
ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.
 അത് പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു
 എങ്കില്‍ നിങ്ങള്‍ കരുതും
അവളുടെ എല്ലാ വാശികളും
 അംഗീകരിക്കും എന്ന് ......
അത് പ്രണയമല്ല ......
അത് വിട്ടു വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ്
വഴക്കിടുന്നത് പോലും അവളെ
വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും..............
അതും പ്രണയമല്ല...
കാരുണ്യമാണ്..
എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍
അവളെക്കാള്‍ വേദന
അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍.....
നിങ്ങളെക്കാള്‍ നന്നായി
 നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............
അവള്‍ വേദനിക്കരുത് എന്ന്
 കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍
തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍.........
ഓര്‍ക്കുക അതാണ് പ്രണയം .......
അത് മാത്രമാണ് പ്രണയം.

lali 

Friday, January 21, 2011

ഇന്നലെയുടെ യാത്രയില്‍!!!!!!!!!!!!!

ഇന്നലെയുടെ യാത്രയില്‍

കൂടെ നടന്ന സഖി
ഇന്നു ഞാന്‍ അറിയുന്നു നീ വെറുമൊരു

സഹയാത്രിക മാത്രമായിരുന്നു എന്ന്

അല്ലെങ്കില്‍ ഇന്നു നീ എനിക്കൊരു

നൊമ്പരമായി ,കൂടെ വരുമായിരുന്നു ..


ഇല്ല , നീ എന്‍റെ സ്വപ്ന താഴ്‌വരയില്‍

ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല , നീ എന്‍റെ പുസ്തകത്താളില്‍

ഒരു ഏതന്‍ തോട്ടമായിട്ട്..
ഇല്ല , നീ എന്‍റെ ഹൃദയത്തിന്‍

ഒടുങ്ങാത്ത വിങ്ങലായിട്ട് ...



നീ എനിക്ക് വെറുമൊരു പിന്‍കാഴ്ച

മാത്രം ....
ഏതോ കാലത്തിന്‍ നടപ്പാതയില്‍

കണ്ടുമുട്ടിയ സ്ത്രീരൂപം മാത്രം...
എന്‍റെ അസ്ഥിയില്‍ മജ്ജയില്‍



കിനാവില്‍ കവിതയില്‍ പതിക്കാത്ത

വെറുമൊരു രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത

വെറുമൊരു മൂന്നക്ഷരം മാത്രം ...

Friday, January 7, 2011

ക്ഷമിയ്ക്കു

ജനിയ്ക്കും മൃതിയ്ക്കും ഇടയിലൂടെ -
യുള്ള നിന്‍റെയീ യാത്രയിലും
എന്നെ നീ തുറിച്ചു നോക്കുന്നുവോ ?
നിന്‍റെ എല്ലുന്തിയ കവിള്‍ത്തടത്തിലേക്കും

നിന്‍റെ കരിവാളിച്ച മുഖത്തേയ്ക്കും
നോക്കവേ ഞാനും തളരുന്നു.
നീ എന്നും നിന്‍റെ സ്വപ്നങ്ങളുടേയും
ചിന്തകളുടേയും തടവുകാരിയായിരുന്നു,

ഇന്നു നീ കാലമേല്‍പ്പിച്ച മുറിവുകള്‍
മറയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കിലും
നിന്‍റെ കാലുകള്‍ ഇടറുന്നത് ഞാനറിയുന്നു .
യാഥാര്‍ത്യങ്ങളുടെ ലോകത്തിലേക്ക്‌
നിന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍
ഞാനും ആഗ്രഹിക്കുന്നു .



പക്ഷേ.
ക്ഷമിയ്ക്കു
നിന്നെ ചേര്‍ത്തു നിര്‍ത്തുവാന്‍
എന്‍റെ കരങ്ങള്‍ക്കിന്നു ശക്തിയില്ല ..
കാരണം .ഞാനും ഇന്നു തടവുകാരനാണ് ,
നീ എന്നില്‍ ഏല്‍പിച്ച മുറിവുകളുടെ
നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ......

www.keralites.net