mailbizs.com

Friday, January 7, 2011

ക്ഷമിയ്ക്കു

ജനിയ്ക്കും മൃതിയ്ക്കും ഇടയിലൂടെ -
യുള്ള നിന്‍റെയീ യാത്രയിലും
എന്നെ നീ തുറിച്ചു നോക്കുന്നുവോ ?
നിന്‍റെ എല്ലുന്തിയ കവിള്‍ത്തടത്തിലേക്കും

നിന്‍റെ കരിവാളിച്ച മുഖത്തേയ്ക്കും
നോക്കവേ ഞാനും തളരുന്നു.
നീ എന്നും നിന്‍റെ സ്വപ്നങ്ങളുടേയും
ചിന്തകളുടേയും തടവുകാരിയായിരുന്നു,

ഇന്നു നീ കാലമേല്‍പ്പിച്ച മുറിവുകള്‍
മറയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കിലും
നിന്‍റെ കാലുകള്‍ ഇടറുന്നത് ഞാനറിയുന്നു .
യാഥാര്‍ത്യങ്ങളുടെ ലോകത്തിലേക്ക്‌
നിന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍
ഞാനും ആഗ്രഹിക്കുന്നു .



പക്ഷേ.
ക്ഷമിയ്ക്കു
നിന്നെ ചേര്‍ത്തു നിര്‍ത്തുവാന്‍
എന്‍റെ കരങ്ങള്‍ക്കിന്നു ശക്തിയില്ല ..
കാരണം .ഞാനും ഇന്നു തടവുകാരനാണ് ,
നീ എന്നില്‍ ഏല്‍പിച്ച മുറിവുകളുടെ
നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ......

www.keralites.net        

1 comment:

  1. ഓര്‍മകളുടെ തടവറക്ക് പരോളില്ല..!

    ReplyDelete